Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിളവെടുപ്പ് ആരംഭിച്ചു.
29/08/2016

തലയോലപ്പറമ്പ്: മറവന്‍തുരുത്ത് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ ചൈതന്യ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുലശേഖരമംഗലത്ത് നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പാവല്‍, പടവലം, ചീര, മത്ത, വെള്ളരി, വഴുതന, വെണ്ട, പയര്‍, തക്കാളി എന്നിവയാണ് കൃഷി ചെയ്തിരുന്നത്. വിളവെടുപ്പ് ഉദ്ഘാടനം മറവന്‍തുരുത്ത് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ കെ.എസ് വേണുഗോപാല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി രമ, കൃഷി അസിസ്റ്റന്റ് വി.രാജേഷ്, മിനി, ഷൈലജ, സാംബവി എന്നിവര്‍ പങ്കെടുത്തു.