Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെന്‍ഷന്‍ വിതരണം
29/08/2016
കുലശേഖരമംഗലം സര്‍വീസ് സഹകരണ ബാങ്ക് മുഖേനയുള്ള മറവന്തുരുത്ത് പഞ്ചായത്തിലെ പെന്‍ഷന്‍ വിതരണത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് തപസ്യ പുരുഷോത്തമന്‍ നിര്‍വഹിക്കുന്നു

തലയോലപ്പറമ്പ്: ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി വടകര സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ വെള്ളൂര്‍ പഞ്ചായത്തില്‍ പെന്‍ഷന്‍ വിതരണം തുടങ്ങി. വടകര നിരപ്പത്ത് ദേവകിയ്ക്ക് 9300 രൂപ വാര്‍ധക്യകാല പെന്‍ഷന്‍ നല്‍കി വെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ഡി.എം ദേവരാജന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി ചെയര്‍മാന്‍ പി.ആര്‍ സുഗുണന്‍, ബാങ്ക് വൈസ് പ്രസിഡന്റ് ടി.പി സുകുമാരന്‍, പഞ്ചായത്ത് അംഗങ്ങളായ ആന്‍സമ്മ കുര്യാക്കോസ്, ലൂക്ക് മാത്യു, ഒ.കെ ബിനോയി, രഞ്ജുഷ ഷൈജി, ബാങ്ക് ഭരണസമിതി അംഗങ്ങളായ ജോണ്‍ പൂച്ചാക്കാടന്‍, പി.ഗോപകുമാര്‍, സെക്രട്ടറി ടി.പി ലത, വി.എന്‍ ബാബു, ഇ.ആര്‍ വിശ്വംഭരന്‍ എന്നിവര്‍ പ്രസംഗിച്ചു.


കുലശേഖരമംഗലം: ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കുലശേഖരമംഗലം സര്‍വീസ് സഹകരണ ബാങ്ക് മുഖേനയുള്ള മറവന്തുരുത്ത് പഞ്ചായത്തിലെ പെന്‍ഷന്‍ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് തപസ്യ പുരുഷോത്തമന്‍ നിര്‍വഹിച്ചു. പാരേപ്പാടത്ത് വത്സലന് 5400 രൂപ വികലാംഗ പെന്‍ഷന്‍ കൈമാറിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ബി രമ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് അംഗം ബിന്ദു പ്രദീപ്, ബാങ്ക് ഭരണ സമിതി അംഗങ്ങളായ പി.അശോകന്‍, എം.എസ് പ്രതീഷ്, ബാങ്ക് സെക്രട്ടറി എ.കെ രശ്മി, സി.ദീപു, എ.ബി ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.