Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗജപൂജ വിശ്വാസികളുടെ മനംനിറച്ചു.
01/12/2015
വൈക്കത്തഷ്ടമിയുടെ ഒന്‍പതാം നാളില്‍ നടന്ന ഗജപൂജ
അഷ്ടമി ആഘോഷത്തിന്റെ ഒന്‍പതാം ദിനത്തില്‍ രാവിലെ നടന്ന ഗജപൂജ വിശ്വാസികളുടെ മനംനിറച്ചു. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഗജയൂട്ട് കാണാന്‍ മഹാദേവക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. പട്ടുവിരിച്ച് ആനയെ അതിനുമുകളില്‍ നിര്‍ത്തി ആനപ്പുറത്തും പട്ടുവിരിച്ചാണ് കുട്ടിക്കൊമ്പനെ പൂജ നടത്തിയത്. പൂജക്ക് നിയോഗം ലഭിച്ച കുട്ടിക്കൊമ്പന്‍ ഭാരത് വിശ്വനാഥന് തന്ത്രിമാരായ മേക്കാട് മാധവന്‍ നമ്പൂതിരി, മേക്കാട് ചെറിയ നാരായണന്‍ നമ്പൂതിരി, മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് ഗജപൂജ നടന്നത്.