Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാമൂഹ്യക്ഷേമപെന്‍ഷന്റെ വിതരണം
27/08/2016
പള്ളിപ്രത്തുശ്ശേരി സഹകരണബാങ്ക് തലത്തിലുള്ള സാമൂഹ്യക്ഷേമപെന്‍ഷന്റെ വിതരണം ടി വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ററി എസ് സെബാസ്റ്റ്യന്‍ നിര്‍വഹിക്കുന്നു.

വൈക്കം: സംസ്ഥാനത്തെ അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് നല്‍കി വരുന്ന വിവിധയിനം പെന്‍ഷനുകളുടെ പള്ളിപ്രത്തുശ്ശേരി സഹകരണബാങ്ക് തലത്തിലുള്ള വിതരണത്തിന്റെ ഉദ്ഘാടനം ടി വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ററി എസ് സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ അന്റണി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജീന തോമസ്, പഞ്ചായത്ത് അംഗം ആനിയമ്മ അശോകന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സിന്ധു, സംഗീത സന്തോഷ്, സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ പത്മനാഭന്‍, ബോര്‍ഡുമെമ്പര്‍മാരായ സ്‌കറിയ ആന്റണി, സഹദേവന്‍, രാജപ്പന്‍, ബിനു, അനിയപ്പന്‍, രാധാമണിയമ്മ, ജിജിമോള്‍, ബാങ്ക് സെക്രട്ടറി എന്‍ കെ സെബാസ്റ്റ്യന്‍, എന്നിവര്‍ പ്രസംഗിച്ചു.