Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷേമപെന്‍ഷനുകളുടെ വിതരണോദ്ഘാടനം
27/08/2016
തലയാഴം പഞ്ചായത്തില്‍ കൊതവറ സര്‍വീസ് സഹകരണ ബാങ്ക് മുഖേനയുള്ള ക്ഷേമപെന്‍ഷനുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ്‌രാജ് നിര്‍വഹിക്കുന്നു

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തില്‍ കൊതവറ സര്‍വീസ് സഹകരണ ബാങ്ക് മുഖേനയുള്ള ക്ഷേമപെന്‍ഷനുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ്‌രാജ് നിര്‍വഹിച്ചു. പഞ്ചായത്തിലെ 13, 14, 15 വാര്‍ഡുകളിലെ പെന്‍ഷനാണ് കൊതവറ ബാങ്ക് വഴി വിതരണം ചെയ്യുന്നത്. കൊതവറ കുന്നേല്‍ കമലമ്മയുടെ വസതിയില്‍ നടന്ന പെന്‍ഷന്‍ വിതരണച്ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ജെല്‍ജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സന്ധ്യാ അനീഷ്, ഉഷാകുമാരി, സഹകരണ സംഘം ഇന്‍സ്‌പെക്ടര്‍ കെ.സുരേഷ്, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സി.ടി ഗംഗാധരന്‍ നായര്‍, പി.എം സേവ്യര്‍, എം.ജി ജയന്‍, കെ.വി പ്രസന്നന്‍, പി.ബി ചന്ദ്രബോസ്, സി.ഡി ഗിരിജാദേവി, ശ്രീദേവി സന്തോഷ്, ബാങ്ക് സെക്രട്ടറി വി.എസ് അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.