Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാഗതസംഘം രൂപീകരിച്ചു.
27/08/2016

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയന്റെ 162-ാമത് ഗുരുജയന്തി ആഘോഷങ്ങള്‍ക്ക് സ്വാഗതസംഘം രൂപീകരിച്ചു. ശാഖാഭാരവാഹികളുടെയും , വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, ബാലജനയോഗം, ശ്രീനാരായണധര്‍മ്മസേന എന്നിവയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തിന് യൂണിയന്‍ പ്രസിഡന്റ് ഇ ഡി പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എസ് ഡി സുരേഷ്ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗുരുജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച് നടക്കുന്ന ഘോഷയാത്ര തലപ്പാറയിലെ കിഴക്കുംഭാഗം ശാഖയുടെ പ്രാര്‍ത്ഥനാ മന്ദിരത്തിന് സമീപത്തുനിന്നും 3മണിക്ക് ആരംഭിക്കും. യൂണിയന്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് തലയോലപ്പറമ്പ് ഗവണ്‍മെന്റ് യൂ പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ജയന്തി സമ്മേളനം ജസ്റ്റീസ് കെ ററി തോമസ് ഉദ്ഘാടനം ചെയ്യും. ആലുവ അദ്വൈതാശ്രമം മഠാധിപതി ശിവസ്വരൂപാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഗുരുസന്ദേശ പ്രചാരകനായ എ വി അശോകന്‍ ശിവസ്വരൂപാനന്ദ സ്വാമികളെ ആദരിക്കും. വൈക്കം എം എല്‍ എ സി കെ ആശ മുഖ്യാതിഥിയായിരിക്കും. ആര്‍ ശ്രീജിത്ത് ഐ പി എസ്, അഡ്വ. സി പി ഉദയഭാനു, വി ജയകുമാര്‍, വി ജി മോഹനന്‍, രഞ്ജിത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും. മികച്ച ശാഖകള്‍ക്ക് ട്രോഫികളും വിതരണം ചെയ്യും.