Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷക പ്രതിഷേധ കൂട്ടായ്മ
27/08/2016

വൈക്കം: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികളില്‍ പിന്‍വലിക്കണമെന്നും, സംസ്ഥാന സര്‍ക്കാര്‍ ബജററില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് 31ന് ഇടയാഴത്തും ഉദയനാപുരത്തും നടത്തുന്ന കര്‍ഷക പ്രതിഷേധ കൂട്ടായ്മ വിജയിപ്പിക്കാന്‍ കര്‍ഷക സംഘം ഏരിയാ കമ്മിററി തീരുമാനിച്ചു. കെ.കുഞ്ഞപ്പന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രൊഫ. എം.ടി ജോസഫ്, ടി.ടി സെബാസ്റ്റ്യന്‍, കെ.എസ് ഗോപിനാഥന്‍, പി.എസ് മോഹനന്‍, ബി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.