Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണം ഫെസ്റ്റിവല്‍ അലവന്‍സ് അനുവദിക്കണം: എ.ഐ.ടി.യു.സി
27/08/2016

കോട്ടയം: എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ സെപ്‌ററംബര്‍ ആറിന് കോട്ടയം ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണം ഫെസ്റ്റിവല്‍ അലവന്‍സ് അനുവദിക്കുക, തൊഴില്‍ സമയം രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെയാക്കുക, കൂലി 320 രൂപയായി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്. സമരത്തില്‍ പങ്കെടുക്കേണ്ട പ്രവര്‍ത്തകര്‍ അന്നേദിവസം രാവിലെ പത്തിന് കോട്ടയത്ത് എ.ഐ.ടി.യു.സി ഓഫീസില്‍ എത്തിച്ചേരണമെന്ന് യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി.എ അബ്ദുല്‍ കരീം, സെക്രട്ടറി ലീനമ്മ ഉദയകുമാര്‍ അറിയിച്ചു.