Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വി.എവുപ്രാസ്യാമ്മയുടെയും മദര്‍ തെരേസയുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാള്‍ സെപ്‌ററംബര്‍ എട്ടിന്
27/08/2016

വൈക്കം: സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വി.എവുപ്രാസ്യാമ്മയുടെയും മദര്‍ തെരേസയുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാള്‍ സെപ്‌ററംബര്‍ എട്ടിന് വൈകുന്നേരം 4.30ന് സംയുക്തമായി ആഘോഷിക്കുന്നു. എട്ട് നോമ്പ് ആരംഭമായ സെപ്‌ററംബര്‍ ഒന്ന് മുതല്‍ ദിവസേന ഉച്ചക്ക് 12ന് കായല്‍പ്പുറത്തമ്മയുടെ കപ്പേളയില്‍ ഉപവസിച്ചുകൊണ്ടുള്ള ജപമാലയും നൊവേനയും പരിശുദ്ധ കുര്‍ബാനയും നടക്കും. എട്ടിന് വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാള്‍ ബലി, തുടര്‍ന്ന് മൂന്ന് തിരുസ്വരൂപങ്ങളും വഹിച്ച് ജപമാല പ്രദക്ഷിണം പള്ളി അങ്കണത്തില്‍ നിന്നാരംഭിച്ച് കിഴക്കുവശത്തുള്ള വി. യൗസേപ്പിതാവിന്റെ കപ്പേള വലംവെച്ച്, പള്ളിയുടെ പടിഞ്ഞാറുഭാഗത്ത് ചാവറ ഗ്രൗണ്ടില്‍ സ്ഥിതി ചെയ്യുന്ന മാതാവിന്റെ കപ്പേളയില്‍ സമാപിക്കും. തിരുനാളിന്റെ നടത്തിപ്പിനായി വികാരി ഡോ. പോള്‍ ചിററിനപ്പിള്ളി, അസി. വികാരി ഫാ. ആന്റണി വട്ടപ്പറമ്പില്‍, പ്രസുദേന്തിമാരായ മദര്‍ സുപ്പീരിയര്‍ സി.ജിന്‍സിററ, അസി. മദര്‍ സുപ്പീരിയര്‍ സി.റോസ് മരിയ, ജിജോ ചെറിയാന്‍, ജോബി ജോണ്‍ കാട്ടിത്തറ, കൈക്കാരന്‍മാരായ ജോസഫ് മാത്യു പള്ളിയില്‍, ജോര്‍ജ്ജ് മായംപറമ്പില്‍, പാരീഷ് ഫാമിലി യൂണിയന്‍ വൈസ് ചെയര്‍മാന്‍ സോണി ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട കമ്മിററി പ്രവര്‍ത്തിക്കുന്നു.