Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷേമപെന്‍ഷന്‍
26/08/2016
ഉദയനാപുരം പഞ്ചായത്തിലെ ക്ഷേമപെന്‍ഷനുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടിയും ബാങ്ക് പ്രസിഡന്റ് കെ ജി രാജുവും സംയുക്തമായി നിര്‍വ്വഹിക്കുന്നു.

വൈക്കം: ഉദയനാപുരം സര്‍വ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ ഉദയനാപുരം പഞ്ചായത്തിലെ 3056 ഗുണഭോക്താക്കള്‍ക്ക് ക്ഷേമപെന്‍ഷന്‍ വീട്ടില്‍ എത്തി നേരിട്ടു കൊടുക്കുന്നതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടിയും ബാങ്ക് പ്രസിഡന്റ് കെ ജി രാജുവും സംയുക്തമായി രോഗികളായ പത്മനാഭന്‍, കല്ല്യാണി ദമ്പതികള്‍ക്ക് വീട്ടില്‍ എത്തി നല്‍കി നിര്‍വ്വഹിച്ചു. കെ വി ഉദയകുമാര്‍, ററി ററി സെബാസ്റ്റ്യന്‍, കെ എസ് ഗോപിനാഥന്‍, പി എസ് മോഹനന്‍, ലേഖാതമ്പി, അഡ്വ. എം ജി രഞ്ജിത്ത്, പഞ്ചായത്ത് സെക്രട്ടറി രാജീവ്, ബാങ്ക് സെക്രട്ടറി അംബുജാക്ഷന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ ക്ഷേമപെന്‍ഷനുകളായി ഒരു കോടി 20ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്.