Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് കേരള സ്റ്റേററ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍
26/08/2016

വൈക്കം: വൈക്കത്തെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കുന്നതിന് കോട്ടയം-വൈക്കം-വൈററില ചെയിന്‍, വൈക്കം-മെഡിക്കല്‍ കോളേജ്, കുമരകം-കോട്ടയം, വൈക്കം-ആലപ്പുഴ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് കേരള സ്റ്റേററ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (എ.ഐ.ടി.യു.സി) വൈക്കം യൂണിററ് സമ്മേളനം ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി ഓഫീസ് ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.വി ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. കെ.വി ജീവരാജന്‍, കെ.ഡി വിശ്വനാഥന്‍, കെ.എസ് രത്‌നാകരന്‍, ആര്‍.ഭദ്രന്‍, പി.ശ്യാംദാസ് എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പി.എസ് ശ്രീനിവാസന്‍ എന്‍ഡോവ്‌മെന്റും സമ്മേളനത്തില്‍ വിതരണം ചെയ്തു.