Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംസ്‌കൃത ദിനാഘോഷം
26/08/2016

വൈക്കം: കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാ സംസ്‌കൃത ദിനാഘോഷം ഉല്ലല പി.എസ് ശ്രീനിവാസന്‍ സ്മാരക ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളില്‍ വിപുലമായ പരിപാടികളോടെ നടന്നു. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ്‌രാജ് ഉദ്ഘാടനം ചെയ്തു. വൈക്കം എ.ഇ.ഒ പി.രത്‌നമ്മ അധ്യക്ഷത വഹിച്ച യോഗത്തില്‍ തൃപ്പൂണിത്തുറ സംസ്‌കൃതകോളേജ് സാഹിത്യവിഭാഗം അസി. പ്രൊഫസര്‍ കെ.പി വിനോദ്കുമാര്‍ സന്ദേശം നല്‍കി. ആറാം ക്ലാസ് വിദ്യാര്‍ത്ഥി ജ്യോതി ഗിരീശന്‍ സംസ്‌കൃതദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്തുത്യാര്‍ഹ സേവനത്തിനുശേഷം വിരമിച്ച അധ്യാപകരായ ശശി, സരോജാദേവി, സംസ്‌കൃതാധ്യാപികയും ഉല്ലല എല്‍.പി സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സുമായ ശ്യാമള എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ഗവണ്‍മെന്റ് സംസ്‌കൃത കോളേജിന്റെ ശതാബ്ദി വേളയില്‍ പുറത്തിറക്കിയ ശതപൂര്‍ണിമയുടെ വിതരണവും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുഷ്‌ക്കരന്‍, സന്ധ്യാ അനീഷ്, റെജിമോന്‍, അജയകുമാര്‍, സുശീലകുമാരി, വിജയകുമാര്‍, വിനോദ്കുമാര്‍, ജയചന്ദ്രന്‍, എന്‍.കെ ലാലപ്പന്‍, അജയകുമാര്‍, സി.എസ് തനൂജ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.