Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമ്മിശ്ര കൃഷിക്കുള്ള കര്‍ഷകശ്രീ അവാര്‍ഡ്
26/08/2016
തലയാഴം ഗ്രാമപഞ്ചായത്തിന്റെ കര്‍ഷകശ്രീ അവാര്‍ഡ് നേടിയ ജോണ്‍ പാണേഴന്‍.

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിന്റെ ഈ വര്‍ഷത്തെ സമ്മിശ്ര കൃഷിക്കുള്ള കര്‍ഷകശ്രീ അവാര്‍ഡ് പ്രവാസി മലയാളി ജോണ്‍ പാണേഴന്. കൊതവറ നിവാസിയായ ഇദ്ദേഹം നിരവധി വര്‍ഷത്തെ വിദേശവാസത്തിനുശേഷമാണ് നാട്ടില്‍ എത്തി കര്‍ഷകവൃത്തിയില്‍ ഏര്‍പ്പെട്ടത്. പരമ്പരാഗത ജൈവകൃഷി രീതി അവലംബിക്കുന്ന ജോണ്‍ വാഴ, ചേന, ചേമ്പ്, ജാതി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. പുകയിലക്കഷായം ഉള്‍പ്പെടെയുള്ള കീടനാശിനികള്‍ ഉപയോഗിക്കുന്നത് ജൈവകൃഷിയുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് ജോണ്‍ പറയുന്നത്.