ക്ഷേമപെന്‍ഷനുകള്‍ വീട്ടില്‍ എത്തിച്ചുനല്‍കുന്ന പദ്ധതി
26/08/2016
ടി.വി പുരം ഗ്രാമപഞ്ചായത്തിലെ ക്ഷേമപെന്‍ഷനുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍ നിര്‍വഹിക്കുന്നു
വൈക്കം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമപെന്‍ഷനുകള്‍ വീട്ടില്‍ എത്തിച്ചുനല്‍കുന്ന പദ്ധതിയുടെ ടി.വി പുരം പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. കയര്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ.കെ ഗണേശന് മുഖ്യാതിഥിയായിരുന്നു. ടി.വി പുരം ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്റ് ബി.അജിത്ത്കുമാര്‍, പള്ളിപ്രത്തുശ്ശേരി ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജീന തോമസ്, ടി.അനില്‍കുമാര്‍, കവിത റെജി, ബീന മോഹന്‍, അനിയമ്മ അശോകന്, വിഷ്ണു ഉല്ലാസ്, എസ്.ബിജു, സന്ധ്യാ അശോകന്, ലീനമ്മ ഉദയകുമാര്‍, പി.ആര് നടരാജപ്പണിക്കര്‍, ബി.സദാനന്ദന്, ജിനദേവന് എന്നിവര്‍ പ്രസംഗിച്ചു.