Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയില്‍ കരനെല്‍കൃഷി
25/08/2016
വൈക്കം വെസ്റ്റ് (മടിയത്തറ) ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ആരംഭിച്ച കരനെല്‍കൃഷിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് നിര്‍വഹിക്കുന്നു

വൈക്കം: നഗരസഭയില്‍ കരനെല്‍കൃഷിയ്ക്ക് തുടക്കമായി. വൈക്കം വെസ്റ്റ് (മടിയത്തറ) ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലാണ് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളുടെ കരനെല്‍കൃഷി ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ജില്ലയിലെ മികച്ച ജൈവപച്ചക്കറി തോട്ടത്തിനുള്ള കൃഷി വകുപ്പിന്റെ അവാര്‍ഡിനര്‍ഹമായ സ്‌ക്കൂളിലെ ഒന്നരയേക്കറോളം സ്ഥലത്താണ് കരനെല്‍കൃഷി തുടങ്ങിയിരിക്കുന്നത്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് നെല്‍കൃഷി നിലച്ചുപോയ നഗരസഭയില്‍ പുതിയ ചുവടുവെയ്പ്പായാണ് സ്‌ക്കൂളുകളില്‍ കൃഷി ആരംഭിച്ചത്. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് കരനെല്‍ കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സൗദാമിനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജി.ശ്രീകുമാരന്‍ നായര്‍, പി.ശശിധരന്‍, ബിജു കണ്ണേഴത്ത്, കൃഷി ഓഫീസര്‍ പി.എസ് സലിമോന്‍, ഹെഡ്മിസ്ട്രസ്സ് കെ.കെ ചന്ദ്രമതി, പി.ടി.എ പ്രസിഡന്റ് സുകുമാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ മികച്ച കൃഷി ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട പി.എസ് സലിമോനെ ചടങ്ങില്‍ ആദരിച്ചു.