ചട്ടമ്പി സ്വാമികളുടെ 163-ാമ ജയന്തി
25/08/2016
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചട്ടമ്പി സ്വാമി ജയന്തി ആഘോഷം യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ചട്ടമ്പി സ്വാമികളുടെ 163-ാമത് ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ്കുമാര്‍ സ്വാമികളുടെ ഛായാചിത്രത്തിനുമുന്നില്‍ ദീപപ്രകാശനം നിര്‍വഹിച്ച് അനുസ്മരണപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എസ്.മധു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, പഞ്ചായത്ത് കമ്മിററി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്, എം.എസ്.എസ്.എസ് വൈസ് പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്, വനിതാ യൂണിയന് പ്രസിഡന്റ് കെ.ജി രാജലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. എച്ച്.ആര് സെന്ററില്‍ കൂടിയ സമ്മേളനത്തില്‍ യൂണിയന് ഭാരവാഹികള്‍, പ്രതിനിധി സഭാംഗങ്ങള്‍, വനിതാ യൂണിയന് ഭാരവാഗഹികള്, എം.എസ്.എസ്.എസ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.