Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പകര്‍ച്ചവ്യാധി പ്രതിരോധ മരുന്ന് വിതരണം
25/08/2016

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെയും വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക വായനശാലയുടെയും ഉദയനാപുരം അയുഷ് ആയുര്‍വേദ പി.എച്ച്.സിയുടെയും സംയുക്താഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ മരുന്ന് വിതരണം 27ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒന്ന് വരെ നടക്കും. വൈക്കപ്രയാര്‍ എസ്.എന്‍ എല്‍.പി സ്‌ക്കൂളില്‍ നടക്കുന്ന മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി നിര്‍വഹിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ പി.പി ദിവാകരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, വാര്‍ഡ് മെമ്പര്‍ അഡ്വ. സുരേഷ് ബാബു, ജോര്‍ജ്ജ് നടുവിലേഴത്ത്, ജെസ്സി എന്നിവര്‍ പ്രസംഗിക്കും.