Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൂര്‍വ വിദ്യാര്‍ത്ഥി സംഗമം
25/08/2016

വൈക്കം: വെസ്റ്റ് (മടിയത്തറ) ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ഒക്‌ടോബര്‍ ഒന്‍പതിന് നടത്താന്‍ സ്‌ക്കൂളില്‍ ചേര്‍ന്ന പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആലോചനായോഗം തീരുമാനിച്ചു. പി.കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പഠിച്ച, നൂറുവര്‍ഷത്തിനുമേല്‍ ചരിത്രമുള്ളതാണ് മടിയത്തറ സ്‌ക്കൂള്‍. സ്‌ക്കൂള്‍ അങ്കണത്തില്‍ നടക്കുന്ന സംഗമത്തില്‍ സ്‌ക്കൂളില്‍ നിന്നും വിരമിച്ച അധ്യാപകരെ ആദരിക്കും. ആലോചനായോഗത്തില്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് കെ.കെ ചന്ദ്രമതി, പി.ടി.എ പ്രസിഡന്റ് എം.എസ് സുകുമാരന്‍ നായര്‍, സി.എന്‍ സോമനാഥന്‍, ഡി.ജഗദേവ്, ടി.സി ശിവകുമാര്‍, കൗണ്‍സിലര്‍ പി.എന്‍ കിഷോര്‍കുമാര്‍, പി.കെ ബാബു എന്നിവര്‍ പ്രസംഗിച്ചു. ഡോ. പി.വിനോദ് (ചെയര്‍മാന്‍), ബിജു കണ്ണേഴത്ത് (കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായുള്ള ഇരുപതംഗ സംഘാടകസമിതിയെ തെരഞ്ഞെടുത്തു. ഫോണ്‍: 9645692615, 9447851384.