Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടവെച്ചൂര്‍ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാള്‍ സെപ്‌ററംബര്‍ 1 മുതല്‍ 15 വരെ നടക്കും.
25/08/2016

വൈക്കം: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാള്‍ സെപ്‌ററംബര്‍ 1 മുതല്‍ 15 വരെ നടക്കും. ഒന്നിന് രാവിലെ 5.15ന് ആരാധന, ജപമാല, 6ന് ദിവ്യബലി, വൈകുന്നേരം 4.15ന് ആഘോഷമായ സമൂഹബലി എന്നിവ നടക്കും. തുടര്‍ന്ന് പള്ളി വികാരി ഫാ.വര്‍ഗ്ഗീസ് പൈനുങ്കല്‍ തിരുനാളിന് കൊടിയേററും. തുടര്‍ന്ന് നൊവേന, ലദീഞ്ഞ്, മരിയന്‍ പ്രഭാഷണം എന്നിവ നടക്കും. രണ്ടിന് രാവിലെ 5.15ന് ആരാധന, ജപമാല, 6നും, 10.30നും, വൈകുന്നേരം 4.45നും ദിവ്യബലി എന്നിവയും മൂന്നിന് രാവിലെ 5.15ന് ആരാധന, ജപമാല, 6നും, 10.30നും, വൈകുന്നേരം 4.45നും ദിവ്യബലി. നാലിന് രാവിലെ 5.15ന് ജപമാല, 6.30ന് മോണ്‍ സെബാസ്‌ററ്യന്‍ വടക്കുംപാടന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലി, ആരാധന, ഉച്ചകഴിഞ്ഞ് 3.30ന് പൊതുആരാധന, വൈകുന്നേരം 4.30ന് ദിവ്യകാരുണ്യസന്ദേശം, വി.മദര്‍ തെരേസയുടെ രൂപം പ്രതിഷ്ഠിക്കല്‍, ദിവ്യബലി എന്നിവയും അഞ്ചിന് രാവിലെ 5.15ന് ആരാധന, ജപമാല, 6നും 10.30നും ദിവ്യബലി, നൊവേന, വൈകുന്നേരം 5.15ന് പ്രസുദേന്തി വാഴ്ച, ആഘോഷമായ ദിവ്യബലിയും ആറിന് രാവിലെ 5.15ന് ആരാധന, ജപമാല, 6നും 10.30നും ദിവ്യബലി, നൊവേന, വൈകുന്നേരം 5.15ന് പ്രസുദേന്തി വാഴ്ച, ആഘോഷമായ ദിവ്യബലിയും ഏഴിന് രാവിലെ 5.15ന് ആരാധന, ജപമാല, 6നും 7നും ദിവ്യബലി, 10.30നും ഉച്ചകഴിഞ്ഞ് 3.15നും ആഘോഷമായ ദിവ്യബലി, വൈകുന്നേരം 5.15ന് വേസ്പരയും എട്ടിന് രാവിലെ 4.30ന് ആരാധന, ജപമാല, 5ന് ദിവ്യബലി, 9.15നും ഉച്ചകഴിഞ്ഞ് 3.30നും ആഘോഷമായ ദിവ്യബലി, 10.30ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിയും ഒമ്പതിന് രാവിലെ 5.15ന് ആരാധന, ജപമാല, 6ന് സമൂഹബലി, 10.30ന് ദിവ്യബലി, നൊവേനയും വൈകുന്നേരം 5.30ന് ആഘോഷമായ ദിവ്യബലിയും പത്തിന് രാവിലെ 5.15ന് ആരാധന, ജപമാല, 6നും 10.30നും ദിവ്യബലി, വൈകുന്നേരം 5.30ന് ആഘോഷമായ ദിവ്യബലി, നൊവേനയും 11ന് രാവിലെ 5.15ന് ആരാധന, ജപമാല, 6നും 8നും, 10.30നും, വൈകുന്നേരം 5.30നും ദിവ്യബലിയും 12ന് രാവിലെ 5.15ന് ആരാധന, ജപമാല, 6നും 10.30നും ദിവ്യബലി, വൈകുന്നേരം 5.30ന് ആഘോഷമായ ദിവ്യബലിയും 13ന് രാവിലെ 5.15ന് ആരാധന, ജപമാല, 6നും 10.30നും, വൈകുന്നേരം 5.30നും ദിവ്യബലിയും, നൊവേനയും, 14ന് രാവിലെ 5ന് ആരാധന, ജപമാല, 6നും 7നും ദിവ്യബലി, 10.30നും വൈകുന്നേരം 4.30നും ആഘോഷമായ ദിവ്യബലിയും, 15ന് രാവിലെ 4.30ന് ആരാധന, ജപമാല, 5ന് ദിവബലി, 10.30ന് ആഘോഷമായ തിരുനാള്‍ ദിവ്യബലി, ഉച്ചകഴിഞ്ഞ് 3.30ന് ആഘോഷമായ ദിവ്യബലി, ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, കൊടിയിറക്കം, നീന്തുനേര്‍ച്ച, രൂപം എടുത്തുവെയ്ക്കല്‍ എന്നിവ നടക്കും. തിരുനാളിനോട് അനുബന്ധിച്ച് ചികിത്സാ, വിദ്യാഭ്യാസ, ഭവന സഹായം വിതരണം ചെയ്യുമെന്നും നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീടുവെച്ചു നല്‍കുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പള്ളിവികാരി ഫാ.വര്‍ഗ്ഗീസ് പൈനുങ്കല്‍, പ്രസുദേന്തി മാത്യൂ കുന്നയ്ക്കല്‍, അസി.വികാരി ഫാ.റോബിന്‍ വല്ലാട്ട്, കൈക്കാരന്‍മാരായ സാബു തെക്കേക്കാല, മാത്യൂ മണ്ണത്താലി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.