Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്റെ ജനയുഗം എന്റെ സഹപാഠി പദ്ധതി
24/08/2016
ടി.വി പുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ എന്റെ ജനയുഗം എന്റെ സഹപാഠി പദ്ധതിയുടെ ഉദ്ഘാടനം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍ ഹെഡ്മിസ്ട്രസ്സ് സുനിജയ്ക്ക് പത്രം കൈമാറി നിര്‍വഹിക്കുന്നു

വൈക്കം: ടി.വി പുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ എന്റെ ജനയുഗം എന്റെ സഹപാഠി പദ്ധതിയുടെ ഉദ്ഘാടനം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍ ഹെഡ്മിസ്ട്രസ്സ് സുനിജയ്ക്ക് പത്രം കൈമാറി നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.രമേശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ലീനമ്മ ഉദയകുമാര്‍, സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ബി ലൈലാമ്മ, സി.പി.ഐ മണ്ഡലം കമ്മിററി അംഗം കെ.വി പ്രസന്നന്‍, ലോക്കല്‍ കമ്മിററി അംഗം പി.ആര്‍ നടരാജപ്പണിക്കര്‍, ബ്രാഞ്ച് സെക്രട്ടറി സി.വി സുധീര്‍, ആര്‍.കുട്ടന്‍, പി.ഓമനക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു. സാബു കുഴിക്കാട്ടംപള്ളി, ഷാജി മാന്തുവള്ളി, എം.വി ജോര്‍ജ്ജ് മായംപറമ്പില്‍ എന്നിവരാണ് സ്‌ക്കൂളിലേക്ക് ജനയുഗം സ്‌പോണ്‍സര്‍ ചെയ്തത്.