Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കഞ്ചാവ് വില്‍പന നടത്തിയതിന് പോലീസ് പിടിയിലായി
24/08/2016

വൈക്കം: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തിവന്ന നാനാടം കൊച്ചുകറുകത്തറയില്‍ വിഷ്ണു വിജയനെ (19) വൈക്കം എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്നു അറസ്റ്റ് ചെയ്തു. മറവന്‍തുരുത്ത് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്നവര്‍ക്കെതിരെ യുവജനങ്ങള്‍ സംഘടിച്ച് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വൈക്കം എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. മറവന്‍തുരുത്ത് ഗ്രാമത്തിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിലുള്ള കഞ്ചാവിനെതിരെയുള്ള കൂട്ടായ്മ നാടിന് മാതൃകയാവുകയാണ്. കഴിഞ്ഞ ദിവസം കഞ്ചാവുമായി വാളോര്‍മംഗലത്ത് അര്‍ജുന്‍ എന്നയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. മേഖലയിലെ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവര്‍ പ്രധാനമായും വില്‍പന നടത്തിയിരുന്നത്. ഓണത്തോടനുബന്ധിച്ച് നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനായി എക്‌സൈസ് ഷാഡോ സംഘത്തെ നിയോഗിച്ചതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോയ് ജെയിംസ് അറിയിച്ചു. ഇന്‍സ്‌പെക്ടറെക്കൂടാതെ കെ.എസ് ജയകുമാര്‍, ആര്‍.വിശ്വനാഥന്‍, സി.ജി ജ്യോതി, വി.എസ് കണ്‍മണിക്കുട്ടന്‍, സുനില്‍കുമാര്‍, സതീഷ് ചന്ദ്ര, യു.കെ ബാബു എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.