Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടൗണ്‍ ജമാഅത്ത് കമ്മിററിയുടെ ആഭിമുഖ്യത്തില്‍ ഹജ്ജ് യാത്രയയപ്പും അവാര്‍ഡ് ദാനവും നടത്തി.
23/08/2016
ദക്ഷിണ മേഖലാ മദ്രസ്സാ വാര്‍ഷിക പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ വൈക്കം ടൗണ്‍ മദ്രസയിലെ ഇംനാ ഫാത്തിമയ്ക്ക് ചീഫ് ഇമാം ഷെഫീഖ് മനാരി അല്‍ ക്വാസിമി ക്യാഷ് അവാര്‍ഡ് നല്‍കുന്നു

വൈക്കം: ടൗണ്‍ ജമാഅത്ത് കമ്മിററിയുടെ ആഭിമുഖ്യത്തില്‍ ഹജ്ജ് യാത്രയയപ്പും അവാര്‍ഡ് ദാനവും നടത്തി. ദക്ഷിണ മേഖലാ മദ്രസ്സാ വാര്‍ഷിക പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ വൈക്കം ടൗണ്‍ മദ്രസയിലെ ഇംനാ ഫാത്തിമയ്ക്ക് ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. തുടര്‍ന്ന് ടൗണ്‍ മഹല്ലില്‍നിന്നും സമീപ മഹല്ലുകളില്‍നിന്നും ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയയപ്പും പഠനക്ലാസും നടത്തി. ടൗണ്‍ ജമാഅത്ത് പ്രസിഡന്റ് ഹാജി അബ്ദുല്‍ റഹ്മാന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ചീഫ് ഇമാം ഷെഫീഖ് മനാരി അല്‍ ക്വാസിമി ഉദ്ഘാടനം ചെയ്തു. കാഞ്ഞാര്‍ അബ്ദുല്‍ റഷീദ് അല്‍ ക്വാസിമി ക്ലാസ് നയിച്ചു. ജനറല്‍ സെക്രട്ടറി എം.അബു, ജോയിന്റ് സെക്രട്ടറി എ.ഷാഹുല്‍ ഹമീദ്, എച്ച്.റഷീദ്, അബ്ബാസ്, ത്വാഹാ, എച്ച്.നാസര്‍, പി.പി ഇസ്മയില്‍ എന്നിവര്‍ പ്രസംഗിച്ചു.