Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദ്യുതി തൊഴിലാളികള്‍ പ്രതിഷേധമാര്‍ച്ച് നടത്തി
30/11/2015
വൈക്കം, ചെമ്പ് ഇലക്ട്രിക്കല്‍ സെക്ഷനുകളിലെ ജീവനക്കാരെ ചില സാമൂഹ്യ വിരുദ്ധര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വൈദ്യുതി തൊഴിലാളികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ബോര്‍ഡ് അധികാരികളുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും കുററവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും സംയുക്ത ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടു. അധികാരികള്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പണിമുടക്ക് അടക്കമുള്ള സമരപരിപാടികളുമായി സംഘടനകള്‍ മുന്നോട്ട് പോകുമെന്നും തീരുമാനിച്ചു. കച്ചേരിക്കവലവഴി നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. മാര്‍ച്ച് വൈക്കം ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസ് പടിക്കല്‍ സമാപിച്ചു. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ ററി ജി പ്രേംനാഥ്, കെ കെ ജയകൃഷ്ണന്‍, കെ വി നടരാജന്‍, എ പി പ്രകാശന്‍, ടി ടി രജിത്‌മോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.