Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
200ലധികം ഹാന്‍സ് പായ്ക്കററുകളുടെ ശേഖരവുമായി റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പോലീസ് പിടിയില്‍
23/08/2016

തലയോലപ്പറമ്പ്: വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കരിപ്പാടത്ത് പോലീസിന്റെ പരിശോധനയില്‍ റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ കുടുങ്ങി. നെല്ലിക്കല്‍ സുഗതന്‍ വീടിനോട് ചേര്‍ന്നുനടത്തുന്ന കടയില്‍നിന്ന് 200ലധികം ഹാന്‍സ് പായ്ക്കററുകളാണ് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. അഡീഷണല്‍ എസ്.ഐ സിറിയക് സെബാസ്റ്റ്യന്‍, ഷാഡോ പോലീസുകാരായ കെ.നാസര്‍, പി.കെ ജോളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വീടിന്റെ ടെറസിനോടുചേര്‍ന്ന് പ്രത്യേകം കുഴിയുണ്ടാക്കി ഇതില്‍ സൂക്ഷിച്ചിരുന്ന ഹാന്‍സ് ശേഖരമാണ് ഇന്നലെ കണ്ടെത്തിയത്. വൈക്കം സി.ഐയ്ക്ക് ഇതുസംബന്ധിച്ച് നാട്ടുകാര്‍ രഹസ്യവിവരം നല്‍കിയിരുന്നു. പരിശോധനയ്ക്ക് പോലീസ് എത്തിയപ്പോഴും റിട്ട. ഉദ്യോഗസ്ഥന്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മാസങ്ങളായി തകൃതിയില്‍ കച്ചവടം നടത്തി വരികയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ സ്ഥിരമായി എത്തുമായിരുന്നു.