Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഹന പ്രചരണജാഥ
22/08/2016
ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 2ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം നടത്തിയ വാഹനപ്രചരണ ജാഥ വെള്ളൂര്‍ എച്ച് എന്‍ എല്‍ ഗേററില്‍ എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി അഡ്വ. വി ബി ബിനു ഉദ്ഘാടനം ചെയ്യുന്നു. ജാഥ ക്യാപ്‌ററന്‍ ഫിലിപ്പ് ജോസഫ് സമീപം.

വൈക്കം: കേന്ദ്ര ഗവണ്‍മെന്റിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെയും 12 ആവശ്യങ്ങള്‍ ഉന്നയിച്ചും ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 2ന് നടത്തുന്ന ദേശീയ പൊതുപണിമുടക്കിന്റെ പ്രചരണാര്‍ത്ഥം വാഹന പ്രചരണജാഥ ആരംഭിച്ചു. വെള്ളൂര്‍ എച്ച് എന്‍ എല്‍ ഗേറ്റില്‍ ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജാഥ എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി അഡ്വ. വി ബി ബിനു ഉദ്ഘാടനം ചെയ്തു. ജാഥ അംഗങ്ങളായ വി കെ സുരേഷ്‌കുമാര്‍, കെ കെ രമേശന്‍ (സിഐടിയു), പി വി പ്രസാദ്, വി ടി ജെയിംസ് (ഐഎന്‍ടിയുസി), പി സുഗതന്‍, കെ എസ് രത്‌നാകരന്‍ (എഐടിയുസി), എന്‍ ബി ഉണ്ണികൃഷ്ണന്‍ (എച്ച്എംഎസ്), എന്‍ എല്‍ നിസ്സാര്‍ (എസ്ടിയു), ഉണ്ണികൃഷ്ണന്‍ (ടിയുസിഐ), ജാഥ മാനേജര്‍ സുധീഷ് വടകര (ഐഎന്‍എല്‍സി) തുടങ്ങിയവര്‍ സംസാരിച്ചു. വൈക്കം, കടുത്തുരുത്തി, പാലാ നിയോജക മണ്ഡലങ്ങളിലെ 34 കേന്ദ്രങ്ങളില്‍ സ്വീകരണം ഏററുവാങ്ങി നാളെ വൈകുന്നേരം ആറുമണിക്ക് പാലായില്‍ ജാഥ സമാപിക്കും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ യോഗങ്ങള്‍ക്ക് ട്രേഡ് യൂണിയന്‍ നേതാക്കളായ കെ ഡി വിശ്വനാഥന്‍, ടി എന്‍ സദന്‍, എം വി മനോജ്, അഡ്വ. പി വി സുരേന്ദ്രന്‍, വി എം മോഹനന്‍, വി ടി പ്രതാപന്‍, തോമസ് ടി മാളേക്കല്‍, കെ ബി രമ, എം എന്‍ ദിവാകരന്‍നായര്‍, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, കെ എസ് വേണുഗോപാല്‍, ബാബു പുവനേഴത്ത്, കെ വി ചിത്രാംഗദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.