Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശാസ്ത്രാവബോധ പദയാത്ര
22/08/2016

വൈക്കം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ധബോല്‍ക്കര്‍ രക്തസാക്ഷി ദിനത്തില്‍ ശാസ്ത്രാവബോധ പദയാത്ര സംഘടിപ്പിച്ചു. ജാഥ ചെമ്പില്‍ നിന്ന് ആരംഭിച്ച് ഉല്ലലയില്‍ സമാപിച്ചു. ജാതി താലപ്പൊലി, ഭരണിദിനത്തിലെ തെറിപാടല്‍, കാര്യസിദ്ധിക്കായുള്ള വിളക്ക് വെയ്പ്പ് എന്നിങ്ങനെ വൈക്കത്തും സമീപപ്രദേശങ്ങളിലും സംഘടിപ്പിച്ചു വരുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അവസാനിപ്പിക്കണമെന്നും, അന്ധവിശ്വാസ നിരോധന നിയമം നിര്‍മ്മിച്ച് ഇന്ത്യന്‍ഭരണഘടന വിഭാവനം ചെയ്യുന്ന ശാസ്ത്രബോധമുള്ള ഒരു സമൂഹമായി കേരള ജനതയെ മാററുന്നതിന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുമാണ് പദയാത്രസംഘടിപ്പിച്ചത്. ജാഥ കാട്ടിക്കുന്ന് പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് ടി എം വിജയന്‍ ഉദ്ഘാടനം ചെയ്തു. ബി അജിത്ത് കുമാര്‍, കെ ആര്‍ ബാബുജി, ടി എ ഗോവിന്ദ്, അഡ്വ. അംബരീഷ് ജി വാസു, എം ഡി ബാബുരാജ്, കെ രാജന്‍, ടി എസ് അമൃതനാഥ്, പി ജെ വിനീഷ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.