Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേത്രചികിത്സാ ക്യാമ്പ്
22/08/2016
അല്‍ അമീന്‍ ചാരിററബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച നേത്രചികിത്സാ ക്യാമ്പില്‍ മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി വി ഹരിക്കുട്ടന്‍ കണ്ണട വിതരണം ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: അല്‍ അമീന്‍ ചാരിററബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച നേത്രചികിത്സാ ക്യാമ്പില്‍ പങ്കെടുത്ത 176പേര്‍ക്ക് സൗജന്യ നേത്രചികിത്സയും 68പേര്‍ക്ക് സൗജന്യ കണ്ണടവിതരണവും, പത്തുപേര്‍ക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷനുള്ള സൗകര്യവും ഏര്‍പ്പാടാക്കി നല്‍കി. മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി വി ഹരിക്കുട്ടന്‍ കണ്ണട വിതരണം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ കെ എല്‍ ഷെറീഫ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ഹാരീസ് മണ്ണഞ്ചേരി സ്വാഗതം ആശംസിച്ചു. മറവന്‍തുരുത്ത് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍ കെ വേണുഗോപാല്‍, വാര്‍ഡ് മെമ്പര്‍ ശരത്കുമാര്‍, മഹല്ല് പ്രസിഡന്റ് ഇബ്രാഹിംകുട്ടി, എം എ ഖരീമുള്ള, പി വി ഷംസുദ്ദീന്‍, പരീത് തുടങ്ങിയവര്‍ സംസാരിച്ചു.