Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിഷമയമില്ലാത്ത പച്ചക്കറി ഓണത്തിന്
22/08/2016
തലയാഴം പഞ്ചായത്തിലെ വിയററ്‌നാമിനു സമീപം രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തുന്ന ജൈവപച്ചക്കറി കൃഷി

വൈക്കം: വിഷമയമില്ലാത്ത പച്ചക്കറി ഓണത്തിന് ഉല്‍പാദിപ്പിക്കണമെന്ന തീവ്രമായ ആഗ്രഹത്തില്‍ ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി കൃഷിയില്‍ വ്യാപൃതരാവുകയാണ് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. കടുത്തുരുത്തി ഇറിഗേഷനില്‍ കുട്ടനാട് പാക്കേജ് അസി. എഞ്ചിനീയറായ തലയാഴം ഉല്ലല വടക്കുപുറത്ത് വി.സി ലാല്‍ജിയും, കോട്ടയം ഇറിഗേഷന്‍ ഓഫീസിലെ ഓവര്‍സീയറായ ഉല്ലല ഐക്കരയില്‍ വി.പി മധുസൂദനനുമാണ് ജൈവപച്ചക്കറി കൃഷിയിലൂടെ ശ്രദ്ധേയരാകുന്നത്. തോട്ടകം വിയററ്‌നാമിനു സമീപം ഒരേക്കര്‍ സ്ഥലത്താണ് ഇവര്‍ പാവല്‍, പടവലം, വെണ്ട വയര്‍ ബീന്‍സ്, വഴുതന, മുളക്, കാന്താരി, വെള്ളരി, ചേന, ചേമ്പ്, ചീര, ഇഞ്ചി, കപ്പ തുടങ്ങിയവ കൃഷി ചെയ്തിരിക്കുന്നത്. ചാണകം, കടലപിണ്ണാക്ക് എന്നിവ മാത്രമാണ് വളമായി ഉപയോഗിക്കുന്നത്. കൃഷിയിടത്തില്‍ കീടശല്യമൊഴിവാക്കാന്‍ പച്ചക്കറിച്ചെടികള്‍ക്കിടയില്‍ ചോളവും ബെന്ദിയും നട്ടുവളര്‍ത്തി പ്രതിരോധം തീര്‍ത്തിട്ടുണ്ട്. രണ്ടുമാസം വളര്‍ച്ചയെത്തിയ കൃഷി ഓണത്തിനു വിളവെടുക്കാവുന്നവിധത്തിലാണ്. കപ്പ കൃഷി ചെയ്തു കൈപൊള്ളിയ ലാല്‍ജിയെയും മധുസൂദനനെയും ജൈവപച്ചക്കറി കൃഷിയിലേക്ക് കൈപിടിച്ചു നടത്തിയത് തലയാഴം ഗുരുകൃപ ഹോര്‍ട്ടികള്‍ച്ചറല്‍ നഴ്‌സറി ഉടമയും ജൈവപച്ചക്കറികൃഷിയുടെ പ്രചാരകനുമായ തലയാഴം സ്വദേശി മക്കന്‍ ചെല്ലപ്പനാണ്. പുലര്‍ച്ചയെയും ജോലി കഴിഞ്ഞ് വൈകുന്നേരവുമാണ് ഇരുവരും കൃഷിയിടത്തിലെത്തി നനയും കൃഷിപരിചരണവും നടത്തുന്നത്. ലാല്‍ജിയുടെ ഭാര്യ സവിതകുമാരി, മക്കളായ സന്യാല്‍, സജില്‍, മധുസൂദനന്റെ ഭാര്യ അമ്പിളി, മക്കളായ മനുരാജ്, മിഥുന്‍രാജ്, ഇവരുടെ ബന്ധുവായ കാമനശ്ശേരിയില്‍ എസ്.ഷേര്‍ളി തുടങ്ങിയവരും സമയം കണ്ടെത്തി കൃഷിയിടത്തിലെത്തി കൃഷിയെ പരിപോഷിപ്പിക്കുന്നുണ്ട്. കൃഷിയുടെ തുടക്കത്തില്‍ താങ്കളുടെ പ്രയത്‌നത്തെ കളിയായി കണ്ട പലരും കൃഷി മെച്ചപ്പെട്ടതോടെ ഊര്‍ജ്ജം പകരാന്‍ എത്തുന്നുണ്ടെന്നും ലാല്‍ജിയും മധുവും പറയുന്നു. വിഷയമില്ലാത്ത പച്ചക്കറി ഓണത്തിന് കുറച്ചുപേര്‍ക്കെങ്കിലും നല്‍കാന്‍ കഴിയുന്നതിന്റെ പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര ആഹ്ലാദമാണിപ്പോള്‍ തങ്ങളനുഭവിക്കുന്നതെന്നും ഇവര്‍ പറയുന്നു.