Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സദ്ഭാവനാദിനമായി ആചരിച്ചു.
22/08/2016
മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 72-ാമത് ജന്മദിനത്തില്‍ വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

വൈക്കം: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 72-ാമത് ജന്മദിനം വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിററിയുടെ നേതൃത്വത്തില്‍ സദ്ഭാവനാദിനമായി ആചരിച്ചു. പ്രവര്‍ത്തകര്‍ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നുനടന്ന അനുസ്മരണയോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്‌സി. അംഗങ്ങളായ മോഹന്‍ ഡി.ബാബു, അഡ്വ. വി.വി സത്യന്‍, ഡി.സി.സി ട്രഷറര്‍ ജെയ്‌ജോണ്‍ പേരയില്‍, മോഹനന്‍ പുതുശ്ശേരി, കെ.കെ സചിവോത്തമന്‍, ബി.ചന്ദ്രശേഖരന്‍, വി.പി ബേബി ഐക്കര, പി.ജോണ്‍സണ്‍, വി.പി ജയകുമാര്‍, കെ.വിജയന്‍, ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം: രാജീവ്ഗാന്ധി സ്മൃതിവേദിയുടെ ആഭിമുഖ്യത്തില്‍ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാദിനമായി ആചരിച്ചു. കെ.പി.സി.സി എക്‌സി. അംഗം അഡ്വ. വി.വി സത്യന്‍ യോഗം ഉദ്ഘാടനം ചെയ്തു. സ്മൃതിവേദി പ്രസിഡന്റ് അഡ്വ. എന്‍.സി ജോസഫ് നൂറോക്കരി അധ്യക്ഷത വഹിച്ചു. ശ്രീകാന്ത് സോമന്‍, സാജു ജോസഫ്, എസ്.ഉണ്ണികൃഷ്ണന്‍, ജോജി അലക്‌സ്, പി.ആര്‍ സോണിയ, കെ.കെ കവിത, എ.വിദ്യ എന്നിവര്‍ പ്രസംഗിച്ചു.