Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമ വാര്‍ഷികവും ചരമവാര്‍ഷിക ദിനാചരണവും
22/08/2016
സി.പി.എം വൈക്കം ഏരിയാ കമ്മിററി സംഘടിപ്പിച്ച പി.കൃഷ്ണപിള്ള അനുസ്മരണം ജില്ലാ സെക്രട്ടറിയേററ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകനേതാവ് പി.കൃഷ്ണപിള്ളയുടെ ചരമ വാര്‍ഷികവും സി.പി.എം ഏരിയാ കമ്മററി അംഗവും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന കെ.വിജയന്റെ അഞ്ചാമത് ചരമവാര്‍ഷിക ദിനാചരണവും സി.പി.എം ഏരിയാ കമ്മററിയുടെ നേത്യത്വത്തില്‍ സമുചിതമായി ആചരിച്ചു. പ്രൈവററ് സ്‌ററാന്റില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേററ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ.കെ ഗണേശന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാകമ്മററി അംഗം ഇ.എം കുഞ്ഞുമുഹമ്മദ്, കെ.കുഞ്ഞപ്പന്‍, കെ.അരുണന്‍, കെ.പി സതീശന്‍, പി.ശശിധരന്‍, മുന്‍ ശബരിമല മേല്‍ശാന്തി പി.ജെ നാരായണന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.