Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചിങ്ങം ഒന്ന് കര്‍ഷദിനമായി ആഘോഷിച്ചു
20/08/2016
ചെമ്പ് കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ബ്രഹ്മമംഗലം ഗ്രാമസ്വരാജ് ഓഡിറേറാറിയത്തില്‍ വച്ചു നടന്ന കര്‍ഷദിനാചരണം വൈക്കം എം എല്‍ എ സി കെ ആശ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്പ് കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ചിങ്ങം ഒന്ന് കര്‍ഷദിനമായി ആഘോഷിച്ചു. ബ്രഹ്മമംഗലം ഗ്രാമസ്വരാജ് ഓഡിറേറാറിയത്തില്‍ വച്ചു നടന്ന ചടങ്ങ് വൈക്കം എം എല്‍ എ സി കെ ആശ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ ചിത്രലേഖ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി മികച്ച കര്‍ഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി സുഗതന്‍ ജൈവ പച്ചക്കറി തൈ വിതരണം നടത്തി. ചടങ്ങില്‍ കൃഷി ഓഫീസര്‍ പി പി ശോഭ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി കെ രാജു, സന്ധ്യാ സുനില്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ലീലാമ്മ ഉമ്മന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം എസ് പ്രേമദാസന്‍, സീതാ ബിജു, റഷീദ് മങ്ങാടന്‍, റംലത്ത് സലിം, ഇ പി വേണുഗോപാല്‍, ആശ ബാബു, ലത ബൈജു, എം കെ സനില്‍കുമാര്‍, ലേഖാ സുരേഷ്, ലത അശോകന്‍, സ്മിത പ്രിന്‍സ് , സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സജിതാ രാജേന്ദ്രന്‍, ഗ്രാമസ്വരാജ് ബാങ്ക് പ്രസിഡന്റ് എസ് ജയപ്രകാശ്, എന്‍ രവി, വി കെ പുഷ്‌ക്കരന്‍, പി വി സുരേന്ദ്രന്‍, പി എ ഷാജി, ബെപ്പിച്ചന്‍ തുരുത്തിയില്‍, വത്സന്‍ ജി ഗോപാല്‍, കൃഷി അസിസ്റ്റന്റ് ദീപക് ദാസ്, ദിലീപ് എന്നിവര്‍ സംസാരിച്ചു.