Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പി.കൃഷ്ണപിള്ള അനുസ്മരണസമ്മേളനം
20/08/2016
സി പി ഐ മണ്ഡലം കമ്മററിയുടെ നേതൃത്വത്തില്‍ നടത്തിയ പി.കൃഷ്ണപിള്ള അനുസ്മരണസമ്മേളനം സംസ്ഥാന കൗണ്‍സില്‍ അംഗം ടി എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തില്‍ ത്യാഗോജ്ജ്വലമായ പങ്ക് വഹിക്കുകയും സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടിയെ ധീരതയോടെ നയിക്കുകയും ചെയ്ത നേതാവായിരുന്നു പി കൃഷ്ണപിള്ളയെന്ന് സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി എന്‍ രമേശന്‍. വൈക്കം ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ ഓഫീസില്‍ ചേര്‍ന്ന സമ്മേളനത്തിന് ഇ എന്‍ ദാസപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. കെ ഡി വിശ്വനാഥന്‍, കെ എസ് രത്‌നാകരന്‍, കെ അജിത്ത് എക്‌സ് എം എല്‍ എ, അഡ്വ. കെ പ്രസന്നന്‍ തുടങ്ങിയവര്‍ സംസാരിച്ചു.