Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാമൂഹ്യക്ഷേമ പദ്ധതികളിലൂടെ കരയോഗങ്ങളുടെ പ്രവര്‍ത്തനം സജീവമാക്കണം
20/08/2016
ഇടയാഴം ജംഗ്ഷനില്‍ എന്‍.എസ്.എസ് കരയോഗം നിര്‍മിച്ച വ്യാപാരസമുച്ചയത്തിന്റെ ഉദ്ഘാടനം എന്‍.എസ്.എസ് പ്രസിഡന്റ് അഡ്വ. പി.എന്‍ നരേന്ദ്രനാഥന്‍നായര്‍ നിര്‍വഹിക്കുന്നു

വൈക്കം: സാമൂഹ്യക്ഷേമ പദ്ധതികളിലൂടെ കരയോഗങ്ങളുടെ പ്രവര്‍ത്തനം സജീവമാക്കണമെന്ന് എന്‍.എസ്.എസ് പ്രസിഡന്റ് അഡ്വ. പി.എന്‍ നരേന്ദ്രനാഥന്‍നായര്‍. ഇടയാഴം 1131-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം ഇടയാഴം ജംഗ്ഷനില്‍ നിര്‍മിച്ച വ്യാപാരസമുച്ചയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കരയോഗങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ സഹായിക്കാന്‍ സ്വയംതൊഴില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും നരേന്ദ്രനാഥന്‍നായര്‍ കൂട്ടിച്ചേര്‍ത്തു. യൂണിയന്‍ പ്രസിഡന്റ് ഡോ.സി.ആര്‍ വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. നിര്‍മാണത്തിന് നേതൃത്വം നല്‍കിയ തോട്ടകം കരയോഗം മുന്‍ പ്രസിഡന്റ് ഡി.നാരായണന്‍ നായരെ യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ ഉപഹാരം നല്‍കി ആദരിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു, കെ.വേലായുധന്‍നായര്‍, എന്‍.സി രാധാകൃഷ്ണന്‍ നായര്‍, പി.ശകുന്തള, എന്‍.ജി ബാലചന്ദ്രന്‍, ടി.എം അശ്വതി, ബിന്ദു അജി, സതി മംഗളാനന്ദന്‍, വി.സോമന്‍നായര്‍, കെ.ലീലാമണിയമ്മ, എസ്.മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.