Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ
20/08/2016
തലയോലപ്പറമ്പില്‍ നടന്ന ബഷീര്‍ അമ്മ മലയാള കൂട്ടായ്മയില്‍ എം.ടി.യുടെ തിരക്കഥകളെക്കുറിച്ച് കീഴൂര്‍ ഡി.ബി.കോളേജ് മലയാളവിഭാഗം മേധാവി ഡോ. എം.എസ് ബിജു പ്രബന്ധം അവതരിപ്പിക്കുന്നു.

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകസമിതിയുടെ സാഹിത്യ വേദിയായ ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയില്‍ എം.ടി.യുടെ തിരക്കഥകളായ വടക്കന്‍വീരഗാഥ, പെരുംന്തച്ചന്‍, വൈശാലി എന്നിവയെക്കുറിച്ച് സാഹിത്യ ചര്‍ച്ച നടത്തി. തലയോലപ്പറമ്പ് അനുപമ കോംപ്ലക്‌സില്‍ പ്രത്യേകം തയ്യാറാക്കിയ മജീദ്-സുഹറ ക്ലാസ് മുറിയിലാണ് പരിപാടി സംഘടിപ്പിച്ചത്. കീഴൂര്‍ ഡി.ബി കോളേജ് മലയാള വിഭാഗം മേധാവി ഡോ. എം.എസ് ബിജു പ്രബന്ധം അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.എസ് ഉണ്ണികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റും നാടകകൃത്തുമായ വൈക്കം ചിത്രഭാനു, ലളിതകലാ അക്കാദമി മുന്‍സെക്രട്ടറി എം.കെ ഷിബു, നാടകകൃത്ത് സി.കെ അജയന്‍, ബഷീര്‍ സ്മാരക സമിതി സെക്രട്ടറി പി.ജി ഷാജിമോന്‍, മാധ്യമപ്രവര്‍ത്തകന്‍ കെ.ആര്‍ സുശീലന്‍, മോഹന്‍ ഡി.ബാബു, ഡോ. എസ്.പ്രീതന്‍, സി.മായാദേവി, സുശീലാ ഗോപാലന്‍, ഒ.കെ ലാലപ്പന്‍, കെ.ചക്രപാണി, ഡോ. വി.മദനകുമാരന്‍, ഡെല്ലാ നോബിള്‍, ടി.കെ സഹദേവന്‍, കെ.കെ സചിവോത്തമന്‍, എ.കെ മണി, നീലിമ അരുണ്‍, ബേബി ടി.കുര്യന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.