Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകദിനാചരണം
20/08/2016

വൈക്കം: കര്‍ഷക കോണ്‍ഗ്രസ് തലയാഴം മണ്ഡലം കമ്മിററിയുടെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷകദിനാചരണം ഡി.സി.സി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാജന്‍ വെണ്‍പറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി കലൂര്‍ മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന കര്‍ഷകരെ കെ.പി.സി.സി അംഗം മോഹന്‍ ഡി.ബാബുവും, മികച്ച കര്‍ഷകരെ പി.എന്‍ ബാബുവും ആദരിച്ചു. വിദ്യാഭ്യാസ അവാര്‍ഡുകള്‍ ജെയ്‌ജോണ്‍ പേരയില്‍ വിതരണം ചെയ്തു. കര്‍ഷകമിത്രം അവാര്‍ഡ് ഷൈന്‍ പ്രകാശും, പച്ചക്കറിവിത്ത് വിതരണം അഡ്വ. രമേശ് പി.ദാസും വിതരണം ചെയ്തു. പി.ഐ ജയകുമാര്‍, ജെല്‍ജി വര്‍ഗീസ്, ഇ.വി അജയകുമാര്‍, ടി.വി രാജീവന്‍, ടി.എന്‍ അനില്‍കുമാര്‍, സേവ്യര്‍ ജോസഫ്, സലി എന്നിവര്‍ പ്രസംഗിച്ചു.