Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗ്രാമോധയ് പദ്ധതി ഉദ്ഘാടനം ചെയ്തു
19/08/2016

തലയോലപ്പറമ്പ്: സാമൂഹിക പിന്നോക്കാവസ്ഥ കൂട്ടായ്മയിലൂടെ പരിഹരിക്കാന്‍ ഒരു ഗ്രാമത്തിന് കൈത്താങ്ങായി പെരുവ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ എന്‍.എസ്.എസ് യൂണിററും വെള്ളൂര്‍ ചന്ദ്രാമല തണല്‍ സാംസ്‌കാരിക വേദിയും രംഗത്ത്. വെള്ളൂര്‍ പഞ്ചായത്തിലെ ചന്ദ്രാമല-മൂഴിക്കോട് കോളനികളാണ് എന്‍.എസ്.എസ് യൂണിററും സാംസ്‌കാരിക വേദിയും ചേര്‍ന്ന് ഏറെറടുത്തിരിക്കുന്നത്. ഗ്രാമത്തിലെ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തല്‍, ലഹരിവിമുക്ത ബോധവല്‍ക്കരണം, നിയമസാക്ഷരത, മെഡിക്കല്‍ ക്യാമ്പ്, മണ്ണൊലിപ്പ് തടയല്‍, മാലിന്യ നിര്‍മാര്‍ജ്ജനം, അവയവദാനം, രക്തദാന ക്യാമ്പുകള്‍, ജൈവപച്ചക്കറി കൃഷി, ആരോഗ്യ ബോധവല്‍ക്കരണം, ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് 2017 ജനുവരി 31 വരെയുള്ള കാലയളവില്‍ ഗ്രാമത്തില്‍ നടപ്പിലാക്കുക. കോളനികള്‍ ദത്തെടുത്ത് പരിപാലിക്കുന്ന പരിപാടി(ഗ്രാമോധയ്)യുടെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. സാംസ്‌കാരിക വേദി പ്രസിഡന്റ് പി.സുധീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മോഹനന്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സരോജിനി തങ്കപ്പന്‍, ജോമോള്‍ കെ.ജോണ്‍, സജിതകുമാരി, പി.ടി സംയുക്ത, ഐ.സി മണി, വി.കെ അശോകകുമാര്‍, പ്രിയംവദ ദിവാകരന്‍, ഇ.കെ ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.