Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആവണി അവിട്ടം ആഘോഷിച്ചു
19/08/2016
വടയാര്‍ സമൂഹത്തില്‍ നടന്ന തമിഴ് ബ്രാഹ്മണരുടെ അനുഷ്ഠാന ചടങ്ങായ ആവണി അവിട്ടം.

വൈക്കം: തമിഴ് ബ്രാഹ്മണരുടെ അനുഷ്ഠാന ചടങ്ങായ ആവണി അവിട്ടം (യജുര്‍ ഉപാകര്‍മം) വടയാര്‍ സമൂഹത്തില്‍ ആചാരപൂര്‍വം നടത്തി. നിത്യകര്‍മാനുഷ്ഠാനങ്ങളില്‍ വന്നിട്ടുള്ള പോരായ്മകള്‍ക്ക് പ്രായശ്ചിത്തമായാണ് ആവണി അവിട്ടം ആഘോഷിക്കുന്നത്. കാമോകാര്‍ഷിത് ജപം, ബ്രഹ്മയജ്ഞം, വേദഋഷിതര്‍പ്പണം, കാണ്ഠഋഷി ഹോമം, വേദാരംഭം, ദീപാരാധന, ആശീര്‍വാദ് എന്നീ വൈദികചടങ്ങുകള്‍ക്ക് മുരളി വാദ്ധ്യാര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഗണപതി രാമയ്യര്‍, ബാലാമണി അയ്യര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. സമൂഹം പ്രസിഡന്റ് എം.ഈശ്വരയ്യര്‍, സെക്രട്ടറി പി.പത്മനാഭയ്യര്‍, മററക്കാട്ട് ലക്ഷ്മണയ്യര്‍, ഡോ. എം.പി ശര്‍മ, കൃഷ്ണയ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.