Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒററത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
19/08/2016

വൈക്കം:1986 മുതല്‍ കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമി ഉള്‍പ്പെട്ടു വരുന്നതായ ആധാരങ്ങളില്‍ വില കുറച്ചുകാണിച്ചതുമൂലം അണ്ടര്‍ വാലുവേഷന്‍ നടപടികളിലിരിക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിനായി സര്‍ക്കാര്‍ ഒററത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കുന്നു. തലയാഴം സബ് രജിസ്ട്രാറിനു കീഴില്‍ വരുന്ന വെച്ചൂര്‍, തലയാഴം വില്ലേജുകളില്‍ ഉള്‍പ്പെട്ടു വരുന്ന സ്ഥലഉടമകള്‍ക്കാണ് കേസുകള്‍ ഒററത്തവണ തീര്‍പ്പാക്കുന്നതിന് അവസരമൊരുക്കുന്നത്. അണ്ടര്‍ വാലുവേഷന്‍ സംബന്ധിച്ച് ജില്ലാ രജിസ്ട്രാര്‍ നടത്തുന്ന അദാലത്ത് നാളെ തലയാഴം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടക്കും. ഈ അദാലത്തില്‍ 2010 ഏപ്രില്‍ ഒന്ന് മുതല്‍ നടത്തിയിട്ടുള്ള ആധാരങ്ങളുടെമേല്‍ നിലനില്‍ക്കുന്ന അണ്ടര്‍ വാലുവേഷന്‍ കേസുകളില്‍ ബന്ധപ്പെട്ട കക്ഷികളുടെ ആക്ഷേപം കേട്ട് ജില്ലാ രജിസ്ടാര്‍ തീരുമാനമെടുക്കുമെന്ന് തലയാഴം സബ് രജിസ്ട്രാര്‍ അറിയിച്ചു.