Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
19/08/2016

വൈക്കം: വെള്ളൂര്‍ തണല്‍ സാംസ്‌ക്കാരികവേദി ചന്ദ്രാമലയും, പെരുവ ഗവണ്‍മെന്റ് ഹയര്‍സെക്കന്റി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമും, ചന്ദ്രാമല അംഗന്‍വാടി കുട്ടികളും സംയുക്തമായി സ്വാതന്ത്ര്യദിന റാലി നടത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ചന്ദ്രാമല അംഗന്‍വാടിയില്‍ നടന്ന പരിപാടിയില്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സരോജിനി തങ്കപ്പന്‍ മുഖ്യാതിഥിയായി. എ ഡി എസ് വല്‍സല ഗോപാലന്‍ പതാകയുയര്‍ത്തി. പെരുവ ഗവണ്‍മെന്റ് ഹയര്‍സെക്കന്റി സ്‌കൂളിലെ എന്‍ എസ് എസ് കോ-ഓര്‍ഡിനേററര്‍ മണി ഐ സി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സുധീര്‍ പിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇ കെ ദിനേശന്‍, പി കെ ശകുന്തള തുടങ്ങിയവര്‍ സംസാരിച്ചു. എന്‍ എസ് എസ് കേഡര്‍മാരുടെയും അംഗന്‍വാടി കുട്ടികളുടെയും കലാപരിപാടികളും, പായസവിതരണവും നടത്തി.