Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.
18/08/2016
വൈക്കം നഗരസഭ കര്‍ഷകദിനാചരണം സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം നഗരസഭയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷകദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും കര്‍ഷകരുടെയും കൃഷിദിന റാലിയോടെയായിരുന്നു ദിനാചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. റാലി മുന്‍സിപ്പല്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. സത്യാഗ്രഹ സ്മാരക ഓഡിറേറാറിയത്തില്‍ ചേര്‍ന്ന സമ്മേളനം സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്റായി തിരഞ്ഞെടുക്കപ്പെട്ട പി എസ് സാലിമോനെ നഗരസഭ വൈബയോ ജൈവകര്‍ഷക സമിതി, അനാമയ ഓര്‍ഗാനിക് ക്ലബ്ബ്, കൃഷി വികസനസമിതി എന്നിവരുടെ നേതൃത്വത്തില്‍ ആചരിച്ചു. തിരഞ്ഞെടുക്കപ്പെട്ട മികച്ച കര്‍ഷകരെ എം എല്‍ എ ആദരിച്ചു. വിദ്യാര്‍ത്ഥികള്‍ തിരുവാതിരകളി, ചാക്യാര്‍കൂത്ത്, കോല്‍ക്കളി, സംഘനൃത്തം, കൃഷിഗീതം, നാടന്‍പാട്ടുകള്‍ തുടങ്ങി വിവിധകലാപരിപാടികള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എ സി മണിയമ്മ, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി ശശിധരന്‍, ഇന്ദിരാദേവീ, ബിജു വി കണ്ണേഴത്ത്, രോഹിണിക്കുട്ടി അയ്യപ്പന്‍, ശ്രീകുമാരന്‍ നായര്‍ കൗണ്‍സിലര്‍മാരായ ആര്‍ സന്തോഷ്, ഡി രഞ്ജിത്ത്, മോഹനകുമാരി, ഷിബി സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.