Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകദിനാഘോഷവും ഭക്ഷ്യമേളയും
18/08/2016
തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷകദിനാഘോഷം ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനാഘോഷവും ഭക്ഷ്യമേളയും നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ തുളസി മധുസൂദനന്‍, അനി ചെള്ളാങ്കല്‍, കൃഷി ഓഫീസര്‍ പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മേളയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ നാടന്‍ ഭക്ഷണവിഭവങ്ങള്‍, പച്ചക്കറി തൈകള്‍ വിത്തുകള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍, അലങ്കാരച്ചെടികള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പനയും നടന്നു. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സി.ജ്യോതി, ഹെഡ്മാസ്റ്റര്‍ ടി.എം സുധാകരന്‍, അധ്യാപകരായ വി.കണ്ണന്‍, പി.പി സന്തോഷ്‌കുമാര്‍, പി.വി അനില്‍, ജിന്‍സി തോമസ്, രാജേഷ്, ബിന്ദു പി.തോമസ്, രവീഷ്, കെ.പി അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.