Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുഷ്പാര്‍ച്ചന നടത്തി.
18/08/2016

വൈക്കം: ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ സ്വാതന്ത്ര്യസ്മൃതിമണ്ഡപം ഒരുക്കി കുരുന്നുകള്‍ പുഷ്പാര്‍ച്ചന നടത്തി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദേശാഭിമാനികള്‍ക്കായി ഒരുക്കിയ സ്മൃതിമണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചുകൊണ്ട് വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ പി.കെ ഹരിദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ പി.എസ് ശ്രീദേവി, പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണന്‍, വി.എസ് ജോഷി എന്നിവര്‍ പ്രസംഗിച്ചു.