Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുകാര്യ വാഹനങ്ങള്‍ക്ക് ഫിററ്‌നസ് ടെസ്റ്റ് ചെയ്യാനുള്ള തീയതി മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്ക് ചെയ്യാം
30/11/2015
പൊതുകാര്യ വാഹനങ്ങള്‍ക്ക് ഫിററ്‌നസ് ടെസ്റ്റ് ചെയ്യാനുള്ള തീയതി മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്ക് ചെയ്യുകയും അതിനുള്ള ഫീസ് ഓണ്‍ലൈനായി അടക്കുകയും ചെയ്യണമെന്ന് ജോയിന്റ് ആര്‍.ടി.ഒ വി.സജിത്ത് അറിയിച്ചു. എന്നാല്‍ അന്നേദിവസം രാവിലെ തന്നെ ഇതിനു സാധിക്കാത്തതിനാല്‍ രണ്ടോ മൂന്നോ ദിവസം മുന്‍പെങ്കിലും റിസര്‍വ് ചെയ്യേണ്ടി വരും. ഒരു മാസം മുന്‍പ് മുതല്‍ ടെസ്റ്റ് ഡേററ് ബുക്ക് ചെയ്യാവുന്നതാണ്. ബുക്ക് ചെയ്യാത്ത വാഹനങ്ങള്‍ പരിശോധിക്കില്ല. ഡ്രൈവിംഗ് ടെസ്റ്റിന് ലേണേഴ്‌സ് കഴിയുമ്പോള്‍ നല്‍കുന്ന തീയതിയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് വീട്ടിലിരുന്നു തന്നെ ഓണ്‍ലൈനായി ഒഴിവു നോക്കിയും സൗകര്യം നോക്കിയും ടെസ്റ്റിന്റെ തീയതി തെരഞ്ഞെടുക്കാം. ടെസ്റ്റില്‍ പരാജയപ്പെടുന്നവര്‍ക്ക് ഗ്രൗണ്ടില്‍നിന്നും ഒരു തീയതി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നല്‍കും. ഓവര്‍ സ്പീഡില്‍ വണ്ടിയോടിച്ചതിന് നോട്ടീസ് ലഭിച്ചവര്‍ക്ക് ഓഫീസില്‍ പിഴ ഒടുക്കാം എന്നതുകൂടാതെ ഇ പേയ്‌മെന്റ് വഴിയോ, ഓണ്‍ലൈന്‍ വഴിയോ പിഴ ഒടുക്കാന്‍ സൗകര്യമുണ്ട്. ഓണ്‍ലൈന്‍ സേവനങ്ങളെല്ലാം അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ലഭ്യമാണെന്ന് ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു.