Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികപൊതുയോഗവും സ്വാതന്ത്ര്യദിനാഘോഷവും വിജയോത്സവവും
18/08/2016

വൈക്കം: വെച്ചൂര്‍ ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ അധ്യാപകരക്ഷകര്‍തൃസമിതിയുടെ വാര്‍ഷികപൊതുയോഗവും സ്വാതന്ത്ര്യദിനാഘോഷവും വിജയോത്സവവും സ്‌ക്കൂള്‍ ഓഡിറേറാറിയത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.എസ് തങ്കമണി അധ്യക്ഷത വഹിച്ച യോഗത്തില്‍ മികച്ച വിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിററി ചെയര്‍പേഴ്‌സണ്‍ ടി.എം അശ്വതി, മെമ്പര്‍ ബിന്ദു അജി, തലയാഴം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിററി ചെയര്‍പേഴ്‌സണ്‍ സന്ധ്യാ അനീഷ്, മെമ്പര്‍ ടി.സി പുഷ്പരാജന്‍, സ്‌ക്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് നൂര്‍ജഹാന്‍, സ്റ്റാഫ് സെക്രട്ടറി കെ.എസ് മിനി എന്നിവര്‍ പ്രസംഗിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി പതാക ഉയര്‍ത്തല്‍, ഘോഷയാത്ര, കലാപരിപാടികള്‍, സ്വാതന്ത്ര്യദിനസന്ദേശം എന്നിവ ഉണ്ടായിരുന്നു.