Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാജ്യത്തിന്റെ 70-ാമ സ്വാതന്ത്ര്യദിനം നാടെങ്ങും ആഘോഷിച്ചു.
17/08/2016

വൈക്കം : രാജ്യത്തിന്റെ 70-ാമത് സ്വാതന്ത്ര്യദിനം നാടെങ്ങും ആഘോഷിച്ചു. അക്ഷരമുററങ്ങളെല്ലാം ആവേശപൂര്‍വാണ് സ്വാതന്ത്ര്യപുലരിയെ വരവേററത്. കുട്ടികളെല്ലാം യൂണിഫോം ധരിച്ച് ഒരുപോലെ അണിനിരന്നു. ഘോഷയാത്രകളും ബാന്റുമേളവും മധുരവിതരണവുമെല്ലാം ആഘോഷത്തിന്റെ ഭാഗമായി നടന്നു. വിവിധ സ്ഥലങ്ങളില്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും വിപുലമായ ആഘോഷപരിപാടികളാണ് നടത്തിയത്.

വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിററിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം സുമുചിതമായി ആഘോഷിച്ചു. ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി ദേശീയ പതാക ഉയര്‍ത്തി. കെ.പി.സി.സി എക്‌സി. അംഗം അഡ്വ. വി.വി സത്യന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. മോഹന്‍ ഡി.ബാബു, അബ്ദുല്‍ സലാം റാവുത്തര്‍, അഡ്വ. എ.സനീഷ്‌കുമാര്‍, അഡ്വ. കെ.പി ശിവജി, കെ.കെ സചിവോത്തമന്‍, മോഹനന്‍ പുതുശ്ശേരി, പി.ടി സുഭാഷ്, പി.എന്‍ കിഷോര്‍കുമാര്‍, സുമ കുസുമന്‍, ഷിബി സന്തോഷ്, സിന്ധു സജീവന്‍, സൗദാമിനി, സണ്ണി മാന്നംകേരി, പി.ജോണ്‍സണ്‍, വി.പി ജയകുമാര്‍, ജി.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, സാക്ഷരതാമിഷന്‍ ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രം, ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറി, 17-ാം നമ്പര്‍ അംഗന്‍വാടി, ഏഴാം വാര്‍ഡ് എ.ഡി.എസ്, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വി.അനൂപ് ദേശീയ പതാക ഉയര്‍ത്തി. എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സരസ്വതിയമ്മ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ഡോ. നിഷ മോഹന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എസ്.ശ്രീമോള്‍, വത്സല, സുരേന്ദ്രന്‍, എ.പി ഗോപാലന്‍, പ്രസന്ന സോമന്‍, ഷൈമ, എസ്.ശാലു, എം.സി സാജന്‍, ബെന്നി തോമസ്, വിജയകുമാര്‍, എസ്.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

നഗരസഭ ഒന്‍പതാം വാര്‍ഡ് അംഗന്‍വാടി, സാക്ഷരതാമിഷന്‍ തുടര്‍വിദ്യാകേന്ദ്രം, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രാജ്യത്തിന്റെ 70-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ നിര്‍മല ഗോപി പതാക ഉയര്‍ത്തി. വാര്‍ഡ് വികസനസമിതി അംഗങ്ങളായ എന്‍.മോഹനന്‍, പി.ഹരിദാസ്, അശോകന്‍, സോമന്‍ പിള്ള, എസ്.ശ്രീമോള്‍, എ.ഉഷാകുമാരി, ഓമന എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.

തോട്ടകം വാക്കേത്തറ 57-ാം നമ്പര്‍ അംഗന്‍വാടിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ മതസൗഹാര്‍ദ്ദ സന്ദേശയാത്ര സംഘടിപ്പിച്ചു. രക്ഷിതാക്കള്‍ അടക്കം നൂറോളം പേര്‍ പങ്കെടുത്തു. അംഗന്‍വാടി അധ്യാപിക ഭദ്രകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വാര്‍ഡ് മെമ്പര്‍ ഷീജാ ബൈജു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മധുരപലഹാരങ്ങളും വിതരണം ചെയ്തു.

മറവന്‍തുരുത്ത് ടി.ജി.എം വിദ്യാനികേതനില്‍ രാജ്യത്തിന്റെ 70-ാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീദേവി അന്തര്‍ജ്ജനം ദേശീയ പതാക ഉയര്‍ത്തി. മൂലമററം സെന്റ് ജോസഫ് കോളേജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. മാത്യു കണമല ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കോളേജ് അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ പ്രൊഫ. സതീഷ് പോററി പ്രസംഗിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണക്ലാസും നടത്തി.

തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ രാജ്യത്തിന്റെ 70-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സി.ജ്യോതി ദേശീയ പതാക ഉയര്‍ത്തി. ഹെഡ്മാസ്റ്റര്‍ ടി.എം സുധാകരന്‍ സന്ദേശം നല്‍കി. പി.ടി.എ പ്രസിഡന്റ് പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ ഘോഷയാത്ര പള്ളിക്കവല ചുറ്റി ക്ലാസ്തല മത്സരമായി നടത്തി. ഘോഷയാത്ര നിശ്ചലദൃശ്യങ്ങള്‍, കലാരൂപങ്ങള്‍ എന്നിവകൊണ്ട് സമ്പന്നമായിരുന്നു.
കേരള പ്രദേശ് സ്‌ക്കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വൈക്കം സബ്ജില്ലാ കമ്മിററിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷപരിപാടികളുടെ ഭാഗമായി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്വദേശ് മെഗാക്വിസ് സംഘടിപ്പിച്ചു. വൈക്കം ആശ്രമം സ്‌ക്കൂളില്‍ നടന്ന മത്സരത്തില്‍ വിവിധ സ്‌ക്കൂളുകളില്‍ നിന്നായി നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ക്വിസ് മത്സരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. വിജയികളായ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഉപഹാരവും വിതരണം ചെയ്തു.