Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഹുജന കൂട്ടായ്മ
17/08/2016

വൈക്കം: അക്കരപ്പാടത്തെ സി.പി.എം അക്രമത്തെ തുടര്‍ന്ന് വൈക്കം സി.ഐയുടെ നേതൃത്വത്തില്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനത്തിനെതിരെ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുവാന്‍ ബി.ജെ.പി നിയോജകമണ്ഡലം കമ്മിററി തീരുമാനിച്ചു. സി.പി.എം ആക്രമണത്തില്‍ ഇരുകൈയ്യിലെയും ഞരമ്പുകള്‍ മുറിയുകയും ചെറുവിരല്‍ അററുപോവുകയും ചെയ്ത സുമേഷിനെതിരെ കൊലപാതകശ്രമത്തിന് കേസ് എടുത്തിരിക്കുകയാണ്. സംഭവദിവസം തന്നെ സുമേഷിന്റെ അച്ഛന്‍ സോമനെ പോലീസ് കസ്റ്റഡിയിലെടുത്തു റിമാന്‍ഡ് ചെയ്തു. സുമേഷിനെ മെഡിക്കല്‍ കോളേജില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്യിക്കാന്‍ സി.പി.എം ജില്ലാ നേതൃത്വവും പോലീസും സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും യോഗം ആരോപിച്ചു. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍പോലും പരസഹായം ആവശ്യമായ അവസ്ഥയില്‍ കഴിയുന്ന സുമേഷിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനുള്ള നീക്കം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് യോഗം കുററപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ചാണ് അക്കരപ്പാടത്തും, തുടര്‍ന്ന് വൈക്കത്തും ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് പി.ജി ബിജുകുമാര്‍ അറിയിച്ചു.