Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വീകരണം നല്‍കി.
16/08/2016

തലയോലപ്പറമ്പ്: ശതാഭിഷിക്തനായ താന്ത്രിക കുലപതി ബ്രഹ്മശ്രീ മനയത്താററില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരിയ്ക്ക് തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രോപദേശക സമിതിയുടെയും ഭക്തജനങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തിരുപുരം ക്ഷേത്രത്തിലെ ആദ്യവിഗ്രഹ പ്രതിഷ്ഠ നടത്തിക്കൊണ്ടാണ് ചന്ദ്രശേഖരന്‍ നമ്പൂതിരി താന്ത്രികരംഗത്തേക്ക് കടന്നുവന്നത്. ക്ഷേത്രാങ്കണത്തില്‍ നടന്ന അനുമോദന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് എ.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, മുന്‍ദേവസ്വം ബോര്‍ഡ് അംഗം പി.നാരായണന്‍ എക്‌സ്. എം.എല്‍.എ, വാര്‍ഡ് മെമ്പര്‍ തുളസി മധുസൂദനന്‍, ഇ.പി ഗോപീകൃഷ്ണന്‍, ബേബി ശശികല, എ.വി അശോകന്‍, എന്‍.പി പ്രേംകുമാര്‍, മോഹന്‍ദാസ്, എസ്.നാരായണന്‍ നായര്‍, ചക്രപാണി നാക്കാവീട്ടില്‍, കെ.എ രാജന്‍, അഡ്വ. സി.പി ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. എ.ഗോപാലകൃഷ്ണന്‍ ഉപഹാരസമര്‍പ്പണം നടത്തി. ചന്ദ്രശേഖരന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നിര്‍വഹിച്ചു.