Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാതന്ത്ര്യദിനാഘോഷവും കെ.ആര്‍ നാരായണന്‍ അനുസ്മരണവും
16/08/2016


തലയോലപ്പറമ്പ്: മുദ്ര കള്‍ച്ചറല്‍ ആന്റ് ആര്‍ട്ട്‌സ് സൊസൈററിയുടെയും കെ.ആര്‍ നാരായണന്‍ മെമ്മോറിയല്‍ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷവും കെ.ആര്‍ നാരായണന്‍ അനുസ്മരണവും സംഘടിപ്പിച്ചു. സാമുഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖനായിരുന്ന കെ.ആര്‍ നാരായണന്റെ അനുസ്മരണത്തോടനുബന്ധിച്ച് വൈക്കം മേഖലയിലെ സ്‌ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് തലയോലപ്പറമ്പ് കെ.ആര്‍ ഓഡിറേറാറിയത്തില്‍വെച്ച് രണ്ടുദിവസങ്ങളിലായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചിന് നടന്ന സമാപനസമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡോ. എച്ച്.സദാശിവന്‍ പിള്ള അധ്യക്ഷത വഹിച്ച യോഗത്തിന് എ.വി അശോകന്‍ ശിവഗിരിമഠം അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട്, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, മുദ്ര പ്രസിഡന്റ് കെ.കെ രാധാകൃഷ്ണന്‍ നായര്‍, സെക്രട്ടറി വി.സി ലൂക്കോസ്, ഡോ. വി.രാമചന്ദ്രന്‍ നായര്‍, കെ.ആര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.എസ് വിനോദ്, പ്രോഗ്രാം കണ്‍വീനര്‍ കെ.ജെ ജോസ് എന്നിവര്‍ പ്രസംഗിച്ചു.