Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിലൂടെ കര്‍ഷരുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കണമെന്ന് കിസാന്‍സഭ ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി.
13/08/2016
അഖിലേന്ത്യാ കിസാന്‍സഭയുടെ കോട്ടയം ജില്ലാ സമ്മേളനം സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിലൂടെ കര്‍ഷരുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കണമെന്ന് കിസാന്‍സഭ ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി. തൊണ്ണൂറുകള്‍ക്ക് ശേഷം ഭാരതത്തില്‍ വന്‍കിട കോര്‍പ്പറേററുകളുടെ മൂലധനം വര്‍ദ്ധിപ്പിക്കാനുള്ള നയങ്ങളാണ് നടപ്പിലാക്കുന്നത്. മോദി സര്‍ക്കാര്‍ അദാനിമാര്‍ക്കും അംബാനിമാര്‍ക്കും വേണ്ടി കൃഷിക്കാരെ കൃഷിഭൂമിയില്‍ നിന്നും ആട്ടിയകററുകയാണെന്നും സത്യന്‍ പറഞ്ഞു. ഇറക്കുമതിയിലൂടെ ഭാരതത്തിന്റെ ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കാനാവില്ല. ഭക്ഷ്യവിളകള്‍ ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ കിസാന്‍സഭയുടെ കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സത്യന്‍ മൊകേരി. സീതാറാം ഓഡിറേറാറിയത്തില്‍ വച്ചു നടന്ന സമ്മേളനത്തില്‍ കെ എസ് മാധവന്‍ പതാക ഉയര്‍ത്തി. അഡ്വ. പി കെ ചിത്രഭാനു അദ്ധ്യക്ഷത വഹിച്ചു. ആര്‍ സുശീലന്‍, പി സുഗതന്‍, വി കെ സന്തോഷ്, കെ ഡി വിശ്വനാഥന്‍, ജോണ്‍ വി ജോസഫ്, ലീനമ്മ ഉദയകുമാര്‍, കെ എസ് രത്‌നാകരന്‍, പി പ്രദീപ്, തപസ്യ പുരുഷോത്തമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഇ എന്‍ ദാസപ്പന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. വൈബയോ ജൈവകൃഷി സമിതിയുടെ പച്ചക്കറി സ്റ്റാളും ഉണ്ടായിരുന്നു. വൈക്കം ഭാസിയും സംഘവും നാടന്‍പാട്ട് അവതരിപ്പിച്ചു. സമ്മേളനം നാളെ വൈകിട്ട് 5 മണിക്ക് അവസാനിക്കും.