Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അംഗന്‍വാടിയുടെ അവസ്ഥ ദിനംപ്രതി ദയനീയമാകുന്നു
13/08/2016
കാട് പിടിച്ചു കടക്കുന്ന വൈക്കം: നഗരസഭയ്ക്ക് സമീപമുള്ള ഫിഷര്‍മെന്‍ കോളനിയിലെ അംഗനവാടി കെട്ടിടം

വൈക്കം: നഗരസഭയുടെ മൂക്കിനുതാഴെ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയുടെ അവസ്ഥ കണ്ടാല്‍ ആരും ലജ്ജിക്കും. ഏററവും പിന്നോക്കം നില്‍ക്കുന്ന ഫിഷര്‍മെന്‍ കോളനിയിലെ അംഗന്‍വാടിയുടെ അവസ്ഥയാണ് ദിനംപ്രതി ദയനീയമായിക്കൊണ്ടിരിക്കുന്നത്. സാധാരണക്കാരായ മത്സ്യത്തൊഴിലാളി കുടുംബത്തിലെ പത്ത് കുരുന്നുകളാണ് ഇവിടെ അക്ഷരമഭ്യസിക്കാന്‍ എത്തുന്നത്. എന്നാല്‍ അക്ഷരമുററത്ത് ഇവര്‍ കളിച്ചു ചിരിച്ചു നടക്കുമ്പോള്‍ പതിയിരിക്കുന്നത് വലിയ അപകടങ്ങളാണ്. കുരുന്നുകള്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ ചെയ്യുവാന്‍ വലിയ കടമ്പകളാണ് കടക്കേണ്ടത്. ജീര്‍ണാവസ്ഥയിലായ തകരഷീററുകൊണ്ട് മറച്ച വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവര്‍ക്ക് പ്രാഥമികകൃത്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നത്. പാമ്പുശല്യവും മാലിന്യത്തിന്റെ ദുര്‍ഗന്ധവും ശ്വസിച്ചുവേണം കുരുന്നുകള്‍ക്ക് ഇവിടെ പഠനം നടത്തുവാന്‍. ഇതിനുമുന്നില്‍ ദയനീയതയോടെ നില്‍ക്കാനേ അംഗന്‍വാടിയിലെ ജീവനക്കാര്‍ക്ക് സാധിക്കുന്നുള്ളൂ. അംഗന്‍വാടിയുടെ ചുററുപാടും മാലിന്യപൂര്‍ണമാണ്. 1999ല്‍ രൂപീകൃതമായ അംഗന്‍വാടി ഇന്നും ഈ കോളനിയുടെ അക്ഷരവെളിച്ചമാണ്. എന്നാല്‍ കാലങ്ങളായി ഈ സ്ഥാപനത്തോട് നഗരസഭ ഉള്‍പ്പെടെയുള്ള അധികാരികളും ഫിഷറീസ് വകുപ്പും തികഞ്ഞ അലംഭാവമാണ് പുലര്‍ത്തിപ്പോരുന്നത്. സാധാരണക്കാരുടെ പ്രാഥമിക പഠനം ഉറപ്പുവരുത്തുവാന്‍ വാരിക്കോരി ഫണ്ടുകള്‍ വിനിയോഗിക്കുന്ന കാലഘട്ടത്തിലാണ് സത്യഗ്രഹസ്മൃതികളിരമ്പുന്ന നഗരത്തിലെ അംഗന്‍വാടിയുടെ ശോച്യാവസ്ഥ. ഇതിന് പരിഹാരം ഉണ്ടാകണമെന്നതാണ് നാടിന്റെ പൊതുആവശ്യം.